Kissan Radio

ലതാ മങ്കേഷ്‌കറിനെ കാണാന്‍ ആശാ ഭോസ്‌ലെ ആശുപത്രിയിലെത്തി

ലതാ മങ്കേഷ്‌കറിനെ കാണാന്‍ ആശാ ഭോസ്‌ലെ ആശുപത്രിയിലെത്തി

മുംബൈ: ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്, സഹോദരി ആശാ ഭോസ്‌ലെ ഇതിഹാസ ഗായികയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആശാ ഭോസ് ലെ മാധ്യമങ്ങളോട് പറഞ്ഞു..

ആശാ ഭോസ്‌ലെയെ കൂടാതെ ചലച്ചിത്ര നിര്‍മ്മാതാവ് മധുര് ഭണ്ഡാര്‍ക്കര്‍, സുപ്രിയ സുലെ, രശ്മി താക്കറെ എന്നിവരും ആശുപത്രിയില്‍ എത്തിയിരുന്നു. നേരത്തെ എംഎന്‍എസ് മേധാവി രാജ് താക്കറെയും ലതാ മങ്കേഷ്‌കറിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍്ട്ടുകള്‍. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചു.

10 ദിവസത്തിനു ശേഷം കോവിഡ് ഐസിയുവില്‍ നിന്നു സാധാരണ ഐസിയുവിലേക്കു മാറ്റി. എന്നാല്‍ ആരോഗ്യനില വീണ്ടും വഷളായതായും നിരീക്ഷണത്തിലിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

1942ല്‍ തന്റെ 13ാം വയസ്സിലാണ് ലത ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി ആയിരക്കണക്കിനു ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട്. പത്മ അവാര്‍ഡുകളും ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *