Kissan Radio

പിഎം കിസാന്‍ പദ്ധതി: അടുത്ത ഗഡു കിട്ടാന്‍ കെവൈസി സമര്‍പ്പിക്കണം; വിശദാംശങ്ങള്‍

പിഎം കിസാന്‍ പദ്ധതി: അടുത്ത ഗഡു കിട്ടാന്‍ കെവൈസി സമര്‍പ്പിക്കണം; വിശദാംശങ്ങള്‍

ര്‍ഷകര്‍ക്കു പ്രതിവര്‍ഷം ആറായിരം രൂപ സഹായ ധനം നല്‍കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ പതിനൊന്നാം ഗഡു ലഭിക്കുന്നതിന് ഇകെവൈസി സമര്‍പ്പിക്കണം. മാര്‍ച്ച് 31ന് അകം കെവൈസി സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

പിഎം കിസാന്‍ വെബ്‌സൈറ്റ് വഴി ഇകെവൈസി സമര്‍പ്പിക്കാം.

വെബ്‌സൈറ്റ് വഴി കെവൈസി സമര്‍പ്പിക്കാന്‍: 

പി എം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ pmkisan.gov.in സന്ദര്‍ശിക്കുക.

ഫാര്‍മേഴ്‌സ് കോര്‍ണര്‍ എന്നതില്‍ ഇ കെ വൈ സി  തിരഞ്ഞെടുക്കുക

ആധാറും കാപ്ചയും നല്‍കി സെര്‍ച് ബട്ടണില്‍ വിരലമര്‍ത്തുക

മൊബൈല്‍ നമ്പറും ആവശ്യപ്പെട്ടിരിക്കുന്ന മറ്റു വിവരങ്ങളും പൂരിപ്പിച്ചു സമര്‍പ്പിക്കുക

ഗെറ്റ് ഒടിപി ബട്ടണില്‍ ക്ലിക്ക് ചെയ്യുക, മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കുക

എല്ലാം ശരിയാണെങ്കില്‍ ഇ കെ വൈ സി പൂര്‍ത്തിയാകും. അല്ലെങ്കില്‍ അസാധു ആയി കാണിക്കും

പതിമാസ പെന്‍ഷന്‍ 10000 രൂപയ്ക്കു മുകളിലുള്ള ജീവനക്കാര്‍, കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കഴിഞ്ഞ വര്‍ഷം  ആദായ നികുതി അടച്ചവര്‍ എന്നിവര്‍ക്ക് പിഎം കിസാന്‍ പദ്ധതി സഹായത്തിന് അര്‍ഹതയില്ല.

Leave a Reply

Your email address will not be published. Required fields are marked *