മോഹൻലാൽ നായകനായെത്തുന്ന ആറാട്ടിന്റെ ട്രെയിലർ പുറത്ത്. മാസ് ആക്ഷനുമായി എത്തിയ ട്രെയിലർ പുറത്തുവിട്ടത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. തിയറ്ററുകളിൽ ആഘോഷം നിറയ്ക്കുന്ന പക്കാ എന്റർടെയ്നറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.